മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിനു സമീപമുള്ള ഡിഇഓ ഓഫീസിന് സമീപം ഉള്ള വിജന സ്ഥലത്തെ വീട്ടിൽവെച്ച് യുവതിക്കു കുത്തേറ്റു. ഈ സംഭവത്തിലെ പ്രതിയായ ഇടുക്കി തങ്കമണി ചിന്താർമാണിയിൽ വീട്ടിൽ 35 വയസുള്ള ബിനു തങ്കച്ചനെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ എൻ രാജേഷ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ നിലയിൽ റോഡിലേക്ക് ഓടിവന്ന യുവതിയെ കണ്ട നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് എത്തിയപ്പോൾ സമീപത്തെ വീട്ടിനുള്ളിൽ അക്രമകാരിയായി കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിനിന്ന യുവാവിനെ കണ്ടെത്തി. കച്ചേരിത്താഴം കാവുംപടി വഴിയിൽ വിദ്യാഭ്യാസ ജില്ലാ ഓഫീസിനു സമീപം ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.
സ്ഥലത്ത് എത്തിയ പോലീസ് സംഘം ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു..വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. കുത്തേറ്റ സ്ത്രീ വാടകക്ക് എടുത്ത കെട്ടിടത്തിൽ ആണ് സംഭവം നടന്നത്.തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്‌സോ കേസിൽ പ്രതിയായ ഇയാൾ രണ്ടു ദിവസം മുന്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. കുത്തേറ്റ സ്ത്രീ പ്രതിക്കെതിരെ മുൻപ് മുവാറ്റുപുഴ പോലീസിൽ പരാതി നൽകി കേസ് എടുത്തതിലുള്ള വിരോധം നിമിത്തം ആണ് പ്രതി സ്ത്രീയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ മുവാറ്റുപുഴ ഇൻസ്‌പെക്ടർ കെ എൻ രാജേഷ്, എസ്ഐ ഷീല, എഎസ്ഐ സുഭാഷ് തങ്കപ്പൻ, സീനിയർ സിപിഒമാരായ രാമചന്ദ്രൻ, അനസ്, ഇബ്രാഹിംകുട്ടി, ബിബിൽ മോഹൻ, സുഭാഷ്കുമാർ, ജിസ്മോൻ, സജേഷ് എന്നിവർ ഉണ്ടായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.